ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയി...
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായി. പോലീസ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു.
ബംഗ്ലാദേശിലെ മൈമൻസിങ് ജില്ലയിലെ ബാലുകയിൽ ദീപു ചന്ദ്ര ദാസ് എന്ന 25-കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇന്ത്യയിൽ പ്രതിഷേധം പുകയുന്നത്. ശനിയാഴ്ച രാത്രി വൈകിയും ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇന്ന് വിഎച്ച്പി പ്രവർത്തകർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
അക്രമാസക്തരായ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് ഹൈക്കമ്മീഷൻ പരിസരത്ത് സുരക്ഷാ വലയം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Key Words : Protests , India, Hindu Man died, Bangladesh


COMMENTS