മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില വര്‍ധിച്ചതോടെ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വിലയും വര്‍ധിപ്പിച്ചു. വ്യവസായിക ആവശ്യങ്ങള്‍ക്കും എ.ഐ ഗവ...
മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില വര്‍ധിച്ചതോടെ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വിലയും വര്‍ധിപ്പിച്ചു. വ്യവസായിക ആവശ്യങ്ങള്‍ക്കും എ.ഐ ഗവേഷണങ്ങള്‍ക്കുമാണ് ഇപ്പോള്‍ ചിപ്പ് നിര്‍മാതാക്കളുടെ ശ്രദ്ധ.
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ നിര്‍മിക്കാന്‍ ഇവര്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതാണ് മെമ്മറി ഡിവൈസുകളുടെ വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.
കഴിഞ്ഞ ഒരു മാസത്തിനിടെ 20-60 ശതമാനം വരെയാണ് സ്റ്റോറേജ് ഡിവൈസുകളുടെ വില വര്‍ധിച്ചത്. വ്യവസായ മേഖലയില്‍ കൂടുതല്‍ ആവശ്യമായി വരുന്ന 1 ടി.ബി സ്റ്റോറേജ് ഡിവൈസുകളുടെ ക്ഷാമം അതിരൂക്ഷമാണ്. 512 ജി.ബി, 256 ജി.ബി സ്റ്റോറേജ് യൂണിറ്റുകളുടെ വിലയും കാര്യമായ വര്‍ധനയുണ്ടായി.
സ്മാര്‍ട്ട്‌ഫോണുകളിലും കംപ്യൂട്ടറുകളിലും താത്കാലികമായി ഡാറ്റ ശേഖരിച്ച് വെക്കുന്ന ഡി റാമിന്റെ വില 18-25 ശതമാനമാണ് വര്‍ധിച്ചത്. വിവോ, ഓപ്പോ, റിയല്‍മീ തുടങ്ങിയ വിവിധ മോഡലുകളുടെ വില 500-2,000 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.
Key Words : Chips, Smartphone Price Hike, India


COMMENTS