Pre poll survey controversy against R. Sreelekha
തിരുവനന്തപുരം: മുന്‍ ഡി.ജി.പിയും തദ്ദേശ തെരഞ്ഞെടുപ്പ് തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ ആര്‍. ശ്രീലേഖ വീണ്ടും വിവാദത്തില്‍. ശ്രീലേഖയുടെ ഫേസ് ബുക്കിലെ പ്രീ പോള്‍ സര്‍വെയാണ് ഇത്തവണ വിവാദമായിരിക്കുന്നത്.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു. വിഷയം ഗൗരവമായി കാണുന്നുയെന്നും സൈബര്‍ പൊലീസിനെ അറിയിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പ്രീ പോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിട്ടും അത് വകവയ്ക്കാതെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ആര്‍ ശ്രീലേഖ സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലം എന്ന പേരില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം എന്ന് സമൂഹമാധ്യമത്തില്‍ പങ്കു വയ്ക്കുകയായിരുന്നു. നേരത്തെ പ്രചാരണ ബോര്‍ഡുകളില്‍ ഐ.പി.എസ് എന്ന് ഉപയോഗിച്ചതിന് ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
Keywords: Pre poll survey, R. Sreelekha, FB, Controversy, BJP, Election


COMMENTS