കൊച്ചി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേ...
കൊച്ചി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും.
ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് എന്നിവിടങ്ങളെ വിവിധ സെഗ്‌മെന്റുകളായി തിരിക്കും. പാപ്പാഞ്ഞിയെ കത്തിക്കുന്ന പ്രധാന ചടങ്ങുകൾ ഈ രണ്ട് വേദികളിലായി നടക്കും.
പുതുവത്സര തലേന്ന് (ഡിസംബർ 31) വൈകുന്നേരം 4 മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിക്കും. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഡിസംബർ 30-ഓടെ പോലീസ് അറിയിക്കും. ആഘോഷങ്ങൾ നിരീക്ഷിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നൂറിലധികം സിസിടിവി ക്യാമറകളും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ആന്റി-സബോട്ടേജ് പരിശോധനകളും ബോംബ് സ്‌ക്വാഡ് പരിശോധനകളും നടക്കും.
Key Words : Police, Security Arrangements, Fort Kochi, New Year's Eve celebrations


COMMENTS