Plea against K. Jayakumar
തിരുവനന്തപുരം: അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായ കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോകാണ് ഇതു സംബന്ധിച്ച ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചത്.
കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇതോടെ എതിര്‍ കക്ഷികളായ കെ.ജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, ദേവസ്വം റവന്യൂ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് ജനുവരി 15 ന് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചു.
കെ.ജയകുമാര്‍ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) എന്ന സ്ഥാപനത്തില്‍ നിന്നും ഡയറക്ടറായി ശമ്പളം വാങ്ങുകയും അതോടൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നുയെന്നും കാട്ടിയാണ് പരാതി.
Keywords: K. Jayakumar, Court, Plea, IAS officer


COMMENTS