U.S. Pressure to Deploy Troops to Gaza; Opposition Warns of Civil Unrest — Pakistan’s Military Chief Faces a Crisis
അഭിനന്ദ്
ന്യൂഡല്‍ഹി : ഗാസയിലെ സമാധാന പരിപാലന സേനയിലേക്ക് സൈന്യത്തെ സൈനികരെ അയക്കാന്‍ പാകിസ്താനുമേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം ശക്തമായതോടെ, പാകിസ്താന്റെ എക്കാലത്തെയും ശക്തനായ സൈനിക മേധാവി നേരിടുന്നത് കഠിന പരീക്ഷണം. ഈ നീക്കം രാജ്യത്തിനകത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായേക്കാമെന്നതാണ് അസിം മുനീറിനെ വിഷമവൃത്തത്തിലാക്കുന്നത്.
ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വരും ആഴ്ചകളില്‍ വാഷിംഗ്ടണിലെത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. ആറ് മാസത്തിനിടെ ഇവര്‍ തമ്മില്‍ നടക്കുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. ഗാസ സേനയെക്കുറിച്ചായിരിക്കും പ്രധാന ചര്‍ച്ചയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
യുദ്ധം തകര്‍ത്ത പലസ്തീന്‍ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും സാമ്പത്തിക വീണ്ടെടുപ്പിനും മേല്‍നോട്ടം വഹിക്കാന്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള ഒരു സേനയെ വിന്യസിക്കണമെന്നാണ് ട്രംപിന്റെ 20 ഇന ഗാസ പദ്ധതി ആഹ്വാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തില്‍ ഗാസ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
ഹമാസിനെ നിരായുധമാക്കാനുള്ള ദൗത്യത്തില്‍ പല രാജ്യങ്ങളും ആശങ്കാകുലരാണ്. ഇത് അവരെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുമെന്നും തങ്ങളുടെ രാജ്യത്തെ ഇസ്രായേല്‍ വിരുദ്ധ ജനവിഭാഗത്തെ പ്രകോപിപ്പിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധം
വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള വര്‍ഷങ്ങളായുള്ള അവിശ്വാസം പരിഹരിക്കുന്നതിനായി മുനീര്‍ ട്രംപുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂണില്‍ വൈറ്റ് ഹൗസില്‍ വച്ച് ഒരു വിരുന്നും അദ്ദേഹത്തിന് ലഭിച്ചു. സിവില്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു പാകിസ്താന്‍ സൈനിക മേധാവിയെ മാത്രം യുഎസ് പ്രസിഡന്റ് ആതിഥേയത്വം വഹിക്കുന്നത് ആദ്യമായാണ്.
'പാകിസ്താന്‍ ഈ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ അത് ട്രംപിനെ നിരാശപ്പെടുത്തിയേക്കാം. പാകിസ്താന്റെ സൈനിക-സിവില്‍ നേതൃത്വം യുഎസില്‍ നിന്നുള്ള സാമ്പത്തിക നിക്ഷേപവും സുരക്ഷാ സഹായവും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഇത് അവര്‍ക്ക് വലിയൊരു വെല്ലുവിളിയാകും,' അറ്റ്‌ലാന്റിക് കൗണ്‍സിലിലെ സീനിയര്‍ ഫെല്ലോ മൈക്കല്‍ കുഗല്‍മാന്‍ പറയുന്നു.
ലോകത്തിലെ ഒരേയൊരു ആണവ ശേഷിയുള്ള മുസ്ലിം രാജ്യമായ പാകിസ്താന് ഇന്ത്യയുമായി മൂന്ന് തവണ യുദ്ധം ചെയ്ത അനുഭവപരിചയമുണ്ട്. കൂടാതെ രാജ്യത്തിനകത്തെ തീവ്രവാദ ഗ്രൂപ്പുകളെയും അവര്‍ നേരിടുന്നുണ്ട്. പാകിസ്താന്റെ ഈ സൈനിക കരുത്താണ് ട്രംപിനെ ആകര്‍ഷിച്ചതെന്ന് പ്രതിരോധ വിദഗ്ധ ഐഷ സിദ്ദിഖ പറയുന്നു.
അതേസമയം, ഗാസയില്‍ സമാധാന സേനയെ അയക്കുന്നത് പരിഗണിക്കാമെങ്കിലും ഹമാസിനെ നിരായുധമാക്കുന്നത് തങ്ങളുടെ ജോലിയല്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്താനിലെ നിയമപരമായ മാറ്റങ്ങളിലൂടെ അസിം മുനീര്‍ രാജ്യത്തെ എക്കാലത്തെയും ശക്തനായ മേധാവിയായി മാറിയിട്ടുണ്ട്. അദ്ദേഹം തീരുമാനിക്കുന്ന എന്തു കാര്യവും നടപ്പാക്കാന്‍ ശേഷിയുള്ളയാളായിരിക്കുന്നു. 2025 നവംബറില്‍ പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി പ്രകാരം, മുനീര്‍ പാകിസ്താന്റെ ആദ്യത്തെ സിഡിഎഫ് ആയി നിയമിതനായി. ഇതിലൂടെ കര, നാവിക, വ്യോമ സേനകളുടെ പൂര്‍ണ്ണ നിയന്ത്രണം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ കാലാവധി 2030 വരെ നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ നടപടികളില്‍ നിന്ന് അദ്ദേഹത്തിന് ആജീവനാന്ത ഇമ്മ്യൂണിറ്റി നല്‍കപ്പെട്ടു. ഇത് അദ്ദേഹത്തെ നിയമത്തിനും സിവിലിയന്‍ സര്‍ക്കാരിനും മുകളിലാക്കിയെന്ന് വിമര്‍ശകര്‍ പറയുന്നു.
പാകിസ്താനിലെ ജനങ്ങള്‍ പലസ്തീന്‍ അനുകൂലികളാണ്. അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായി സൈന്യത്തെ അയക്കുന്നത് ഹമാസിനെതിരെ യുദ്ധം ചെയ്യുന്നതിന് തുല്യമായി കാണപ്പെടും.
ആഭ്യന്തര ആശങ്കകള്‍
ഗാസയിലേക്ക് സൈന്യത്തെ അയക്കാനുള്ള യുഎസ് പിന്തുണയുള്ള പദ്ധതി പാകിസ്താനിലെ ഇസ്ലാമിസ്റ്റ് പാര്‍ട്ടികളുടെ വലിയ പ്രതിഷേധത്തിന് കാരണമായേക്കാം. അമേരിക്കയോടും ഇസ്രായേലിനോടും കടുത്ത എതിര്‍പ്പുള്ളവരാണ് ഈ വിഭാഗങ്ങള്‍. ജനങ്ങളെ അണിനിരത്തി വലിയ തോതിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ഇവര്‍ക്ക് ശേഷിയുണ്ട്.
മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങളെ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികളും എതിര്‍ക്കുന്നുണ്ട്. ഇത്തരമൊരു സൈനിക നീക്കം രാജ്യത്ത് വലിയ അക്രമങ്ങള്‍ക്കും മതപരമായ ധ്രുവീകരണത്തിനും വഴിയൊരുക്കുമെന്ന് കുഗല്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ട്രംപിന്റെ '20-ഇന ഗാസ പദ്ധതി'
2025 അവസാനത്തോടെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ച ഈ പദ്ധതി, ഗാസയെ ഹമാസ് ഭരണത്തില്‍ നിന്ന് മാറ്റാന്‍ ലക്ഷ്യമിടുന്നു. ഇതിലെ പ്രധാന കാര്യങ്ങള്‍:
'സമാധാന ബോര്‍ഡ്': ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് അധ്യക്ഷനായ ഒരു സമിതി. ടോണി ബ്ലെയര്‍, ജാറെഡ് കുഷ്നര്‍ തുടങ്ങിയ അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
അന്താരാഷ്ട്ര സമാധാന സേന : പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ ഗാസയില്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് ട്രംപിന്റെ ആഗ്രഹം. ഹമാസിനെ നിരായുധമാക്കുക എന്നതാണ് ഇവരുടെ പ്രധാന ദൗത്യം.
സാമ്പത്തിക വീണ്ടെടുപ്പ്: ഗാസയെ 'ന്യൂ ഗാസ' ആയി മാറ്റുമെന്നും പശ്ചിമേഷ്യയിലെ അത്ഭുത നഗരങ്ങള്‍ നിര്‍മ്മിച്ച വിദഗ്ധരെ ഉപയോഗിച്ച് വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
ഇതെല്ലാമാണെങ്കിലും പാക് സേന ഗാസയില്‍ വരുന്നതിനോട് ഇസ്രയേലി സൈനിക-ഇന്റലിജന്‍സ് നേതൃത്വങ്ങള്‍ക്കു ആശങ്കയുമുണ്ട്. ഹമാസിന് എല്ലാ പിന്തുണയും നല്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. ഇസ്രയേലില്‍ ആക്രമണം നടത്തിയ ശേഷവും ഹമാസിലെ ചിലരെ അസിം മുനീര്‍ അധിനിവേശ കശ്മീരില്‍ സ്വീകരിച്ചിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ഹമാസുമായി പാക് സേന ഗാസയില്‍ എങ്ങനെ ഇടപെടുമെന്നതും ഇസ്രയേലിന് ആശങ്കയുണ്ട്. ട്രംപിനാകട്ടെ പാക് പട്ടാളം വേണമെന്നു വാശിയുമുണ്ട്.
Summary: As American President Donald Trump intensifies pressure on Pakistan to contribute troops to the Gaza peacekeeping force, Pakistan's most powerful military chief ever is facing a grueling test. The fact that this move could spark massive domestic protests is what has placed Asim Munir in a difficult dilemma.
Field Marshal Asim Munir is expected to travel to Washington in the coming weeks to meet President Donald Trump. This will likely be their third meeting in six months. According to a Reuters report, the primary focus of the discussion will be the Gaza force.
Trump's "20-point Gaza plan" calls for the deployment of a force from Muslim nations to oversee the reconstruction and economic recovery of the war-torn Palestinian territory. Gaza has been devastated by over two years of Israeli bombardment.
Many countries are wary of the mission to demilitarize Hamas. They fear it could drag them into the conflict and provoke the anti-Israel populations within their own borders.
The Relationship Between Asim Munir and Trump
Munir has built a close relationship with Trump to resolve years of mistrust between Washington and Islamabad. As part of this, he was hosted for a lunch at the White House in June. This was the first time a U.S. President hosted a Pakistani army chief alone, without the presence of civilian officials.
"If Pakistan withdraws from this mission, it might disappoint Trump. Given that Pakistan's military and civilian leadership desire economic investment and security assistance from the U.S., this will be a major challenge for them," says Michael Kugelman, Senior Fellow at the Atlantic Council.
Pakistan, the world's only nuclear-armed Muslim nation, has the experience of fighting three wars with India. Additionally, they are confronting extremist groups within their own country. Defense expert Ayesha Siddiqa states that it is this military strength of Pakistan that has attracted Trump.



COMMENTS