പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബാഗേലിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കതിരെ കർശന...
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബാഗേലിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും.
കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്റെ യശസ്സിനു കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം’’ – മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Key Words : Walayar Mob Lynching Case, CM Pinarayi Vijayan

COMMENTS