തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നതിനിടെ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍. ഇന്‍ഡിഗോ പല...
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നതിനിടെ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍. ഇന്‍ഡിഗോ പല വിമാനങ്ങളും റദ്ദാക്കിയതോടെ മറ്റു കമ്പനികള്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്.
ഡിസംബര്‍ 6 ശനിയാഴ്ച എയര്‍ ഇന്ത്യയുടെ ഡല്‍ഹി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 30,000 രൂപ മുതല്‍ 68,000 രൂപ വരെ എത്തി. മുംബൈ-തിരുവനന്തപുരം 20,000 മുതല്‍ 50,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹി-കൊച്ചി നിരക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന് 40,000 രൂപ കടന്നു.
ഡിജിസിഎയുടെ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ പൈലറ്റ് ക്ഷാമമാണ് രാജ്യവ്യാപകമായി ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമായത്. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്നും നിരവധി സര്‍വീസുകള്‍ റദ്ദായിരിക്കുകയാണ്. ഇതേ തുടര്‍ന്ന്, പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഇളവു വരുത്തി.


COMMENTS