മറ്റത്തൂരില്‍ 'ഓപ്പറേഷന്‍ താമര': എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപിയെ പിന്തുണച്ചു ഭരണം അട്ടിമറിച്ചു, കണ്ണൂര്‍ മുണ്ടേരിയില്‍ എല്‍.ഡി.എഫ് വോട്ട് അസാധു, ഭരണം യുഡിഎഫിന്

Operation Lotus in Mattathur: Eight Congress Members Quit Party to Topple Governance with BJP Support; UDF Wins Munderi in Kannur as LDF Vote


സ്വന്തം ലേഖകന്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്. എല്‍.ഡി.എഫിനെ ഭരണത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. തങ്ങള്‍ രാജിവയ്ക്കുകയാണെന്ന് കാട്ടി ഇവര്‍ ഡി.സി.സി പ്രസിഡന്റിന് കത്തുനല്‍കി.

രാജിവച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കുകയും, കോണ്‍ഗ്രസ് വിമതയായി വിജയിച്ച സ്വതന്ത്ര അംഗം ടെസി ജോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയും ചെയ്തു.

ബിജെപിയുടെ നാല് അംഗങ്ങളും (ഒരു വോട്ട് അസാധുവായി) രാജിവച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ചേര്‍ന്ന് ടെസി ജോസിനെ വിജയിപ്പിച്ചു. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന എല്‍.ഡി.എഫിന് ഭരണം നഷ്ടമായി.

കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കുന്നതിലുള്ള അതൃപ്തിയാണ് രാജിക്കായി ഇവര്‍ ചൂണ്ടിക്കാട്ടിയത്. കൂടാതെ, കോണ്‍ഗ്രസ് വിമതനായി ജയിച്ച ഔസേപ്പിനെ എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത് തടയാന്‍ കൂടിയായിരുന്നു ഈ നീക്കം.

ആകെ 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പത്തും, കോണ്‍ഗ്രസിന് എട്ടും, ബിജെപിക്ക് നാലും സീറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് സ്വതന്ത്രരും ജയിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന 'ഓപ്പറേഷന്‍ താമര' മോഡലിലുള്ള നീക്കമാണ് മറ്റത്തൂരില്‍ നടന്നതെന്ന് വിലയിരുത്തപ്പെടുന്നു. ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രകടനം നടത്തി.

ഇതേസമയം, കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. യുഡിഎഫ് 11 വോട്ടുകളും എല്‍ഡിഎഫ് 10 വോട്ടും നേടി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമായ മുണ്ടേരി 40 വര്‍ഷമായി എല്‍ഡിഎഫാണ് ഭരിക്കുന്നത്. കെ കെ രാഗേഷിന്റെ വാര്‍ഡില്‍ പോലും എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി.

സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. ഇതിന്റെ ഫലമായി കൂടുതല്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് പ്രസിഡന്റുമാര്‍ അധികാരമേറ്റു. പല ജില്ലകളിലും എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവുമാണ് ഇതിന് കാരണമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. പലയിടങ്ങളിലും സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കാനുള്ള ശ്രമങ്ങളും നടന്നു.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്‍പത്തേക്കാള്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം നേടിയെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ അവര്‍ നേട്ടമുണ്ടാക്കി.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ പകുതിയും വനിതകള്‍ക്കായി സംവരണം ചെയ്തിരുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണങ്ങള്‍ പാലിച്ചുകൊണ്ടാണ് പുതിയ അധ്യക്ഷന്മാര്‍ ചുമതലയേറ്റത്.

Summary: Thrissur: The political maneuvers in Mattathur Panchayat in Thrissur district, just moments before the presidential election, have sparked a major debate in state politics. To keep the LDF out of power, Congress members resigned en masse and elected an independent candidate with the support of the BJP.

With only moments left for the panchayat presidential election to begin, eight Congress members resigned from the party. They submitted a letter to the DCC President stating their resignation. These former Congress members then joined forces with the BJP to support Tessy Jose, an independent candidate and Congress rebel, for the post of President.

The four BJP members (with one vote declared invalid) and the eight resigned Congress members combined to ensure Tessy Jose's victory. Consequently, the LDF, which was the single largest party, lost its hold on power.

The members cited dissatisfaction over the party's decision to reintegrate Congress rebels as the reason for their resignation. Additionally, the move was aimed at blocking the LDF's presidential candidate, Ouseph, who was also a Congress rebel. In the 24-member panchayat, the LDF held ten seats, Congress eight, BJP four, and two were held by independents.

Analysts view the developments in Mattathur as a move mirroring the "Operation Lotus" strategy employed by the BJP in North Indian states. Congress workers staged a protest in the area against the alliance with the BJP to seize power.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,593,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7270,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16858,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2419,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1131,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2062,
ltr
item
www.vyganews.com: മറ്റത്തൂരില്‍ 'ഓപ്പറേഷന്‍ താമര': എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപിയെ പിന്തുണച്ചു ഭരണം അട്ടിമറിച്ചു, കണ്ണൂര്‍ മുണ്ടേരിയില്‍ എല്‍.ഡി.എഫ് വോട്ട് അസാധു, ഭരണം യുഡിഎഫിന്
മറ്റത്തൂരില്‍ 'ഓപ്പറേഷന്‍ താമര': എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപിയെ പിന്തുണച്ചു ഭരണം അട്ടിമറിച്ചു, കണ്ണൂര്‍ മുണ്ടേരിയില്‍ എല്‍.ഡി.എഫ് വോട്ട് അസാധു, ഭരണം യുഡിഎഫിന്
Operation Lotus in Mattathur: Eight Congress Members Quit Party to Topple Governance with BJP Support; UDF Wins Munderi in Kannur as LDF Vote
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxwTr3SwdIGO5meBW_dG6isg_s_RPdpv1aZxj-dfP5DKhA9Ldc2PwUxWKra9eOc_Vwkzk2IVzepJDuucG6AqfmNijK92-pOdQSlTqhRPx0qsizgz1srviRlCdu_SP0poj9gM-KCoKgXXVEsvITT3rojAGIvYZ43wzxxtYNE0NZ1l2yD26Yh9D7Y4SCH4c/s320/flags.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxwTr3SwdIGO5meBW_dG6isg_s_RPdpv1aZxj-dfP5DKhA9Ldc2PwUxWKra9eOc_Vwkzk2IVzepJDuucG6AqfmNijK92-pOdQSlTqhRPx0qsizgz1srviRlCdu_SP0poj9gM-KCoKgXXVEsvITT3rojAGIvYZ43wzxxtYNE0NZ1l2yD26Yh9D7Y4SCH4c/s72-c/flags.jpg
www.vyganews.com
https://www.vyganews.com/2025/12/operation-lotus-in-mattathur-eight.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/operation-lotus-in-mattathur-eight.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy