നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് 'ഫാർമ' ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ...
നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് 'ഫാർമ' ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഫാർമ' നിർമ്മിച്ചിരിക്കുന്നത്. ഒരു സെയിൽസ്മാന്റെ കഥ എന്നാണ് സീരീസിന്റെ ടാഗ് ലൈൻ. പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി.ആർ. അരുണ്‍ ആണ് ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെബ് സീരീസിന്റെ തിരക്കഥ ഒരുക്കിയതും അരുൺ തന്നെ.
പ്രമുഖ ബോളിവുഡ് താരം രജിത് കപൂറാണ് സീരീസിലെ മറ്റൊരു പ്രധാന നടൻ. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമയ്ക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിൽ ഉടൻ തന്നെ ഫാർമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കമിംഗ് സൂൺ എന്ന് ഹോട്ട്സ്റ്റാർ അനൗൺസ് ചെയ്തിരുന്നു.
Key Words : Nivin Pauly, Pharma, OTT


COMMENTS