നിവിന്‍ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാര്‍മ' ട്രെയിലര്‍ എത്തി. കെ.പി. വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ ...
നിവിന്‍ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാര്‍മ' ട്രെയിലര്‍ എത്തി. കെ.പി. വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കല്‍ ഡ്രാമയില്‍ ബിനു പപ്പു, നരേന്‍, മുത്തുമണി, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, അലേഖ് കപൂര്‍ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു.
സിരീസ് സംവിധാനം ചെയ്യുന്നത് ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ പി.ആര്‍. അരുണ്‍ ആണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിങും സിരീസില്‍ ഉണ്ടാകും. സിരീസ് ജിയോ ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
Key Words : Nivin Pauly, Pharma Trailer


COMMENTS