ശ്രീനഗർ: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കശ്മീർ താഴ്‌വരയിൽ ഒരേസമയം റെയ്ഡുകൾ നടത്തി. ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്ത ...
ശ്രീനഗർ: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കശ്മീർ താഴ്‌വരയിൽ ഒരേസമയം റെയ്ഡുകൾ നടത്തി. ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എട്ട് സ്ഥലങ്ങളിൽ പരിശോധന നടത്തിയതെന്ന് കേന്ദ്ര ഏജൻസി സ്ഥിരീകരിച്ചു. ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തിയത്.
എൻഐഎയുടെ പ്രത്യേക സംഘങ്ങൾ തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള ഡോ. അദീൽ അഹമ്മദ് റാഥറിന്റെയും പുൽവാമയിലെ കോയിൽ ഗ്രാമത്തിലെ ഡോ. മുസമ്മിൽ ഷക്കീൽ ഗനായുടെയും വീടുകളിൽ റെയ്ഡ് നടത്തി. ഷോപ്പിയാനിലെ മതപണ്ഡിതനായ മുഫ്തി ഇർഫാൻ അഹമ്മദ് വാഗെയുടെയും പുൽവാമയിലെ സംബോറ ഗ്രാമത്തിലെ അമീർ റഷീദിന്റെയും വീടുകളിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തി.
ഈ നാല് പേരെയും കഴിഞ്ഞ മാസം ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അൻസാർ ഗസ്‌വത്തുൽ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് നടന്ന സ്‌ഫോടനത്തിൽ 13 പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബി എന്നയാളായിരുന്നു. ഇയാളും ഈ സംഘത്തിലെ അംഗമാണ്.
Key Words : NIA Raid, Delhi Blast


COMMENTS