തിരുവനന്തപുരം : മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 40 - 45 ദിവസം കാലാവധ...
തിരുവനന്തപുരം : മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 40 - 45 ദിവസം കാലാവധി ലഭിക്കും വരെ മുനമ്പം ഭൂമിയുടെ പൂർണ്ണമായ അവകാശങ്ങൾ മുനമ്പം ജനതയ്ക്ക് കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടായിട്ടും അത് സംസ്ഥാനസർക്കാർ ഒഴിവാക്കിയെന്ന് ബിജെപി ആരോപണം. സുപ്രീംകോടതിയിൽ സ്റ്റേ ലഭിക്കുന്നതിന് വഖഫ് സംരക്ഷണ സമിതി എന്ന് പറയുന്ന സംഘടനയ്ക്ക് സ്റ്റേ ലഭിക്കുന്നതിന് അവസരം ഒരുക്കുകയായിരുന്നു സംസ്ഥാന സർക്കാർ ചെയ്തതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആരോപിച്ചു.
കേസിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ഉപാധ്യക്ഷനും മുനമ്പം സ്വദേശിയുമായ ഫിലിപ്പ് കക്ഷി ചേർന്നു. ഫിലിപ്പിന്റെ അടക്കമുള്ള അപേക്ഷകൾ കോടതി പരിഗണിച്ച് നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ഫിലിപ്പിന് വേണ്ടി സുപ്രീംകോടതി സീനിയർ അഡ്വക്കേറ്റ് മനീന്ദർ സിംഗ് ഹാജരായി.
ഇരയ്ക്ക് ഒപ്പം എന്ന തോന്നൽ ഉണ്ടാക്കുകയും വേട്ടക്കാരൻ ഒപ്പം നിൽക്കുകയും ചെയ്യുന്ന സ്വഭാവമാണ് പിണറായി സർക്കാരും റവന്യൂ ധനമന്ത്രിമാരും ഈ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തതെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആരോപിച്ചു.
Key Words : Munambam Land Issue, BJP, Supreme Court, Kerala Government


COMMENTS