ന്യൂഡൽഹി: ഇന്ത്യ - യുഎസ് വ്യാപാര കരാറിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേ...
ന്യൂഡൽഹി: ഇന്ത്യ - യുഎസ് വ്യാപാര കരാറിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം അതീവ ഹൃദ്യവും ക്രിയാത്മകവും ആയിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.
ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിലെ സ്ഥിരമായ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. വ്യാപാരം, പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യ, ഊർജ്ജം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു.
കഴിഞ്ഞദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും മോദി സംസാരിച്ചിരുന്നു. നെതന്യാഹു മോദിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Key Words : Narendra Modi, Benjamin Netanyahu, Donald trump


COMMENTS