ന്യൂഡൽഹി : ഇന്ത്യയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്നു നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ...
ന്യൂഡൽഹി : ഇന്ത്യയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്നു നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ന്യൂഡൽഹിയിൽ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മിൽ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, മെസ്സി തന്റെ ‘ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി മുംബൈയിൽ ആയിരിക്കേതന്നെ കൂടിക്കാഴ്ച റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് മെസ്സി നേരെ ന്യൂഡൽഹിയിലേക്കാണ് പോകുന്നത്. ഡൽഹി കനത്ത മൂടൽ മഞ്ഞായിരുന്നതു കാരണം മെസിയുടെ ചാർട്ടേഡ് വിമാനം വൈകി. മോദി വിദേശ സന്ദർശനത്തിന് പോകുന്നതിനാൽ മെസിക്കുവേണ്ടി കാത്തിരിക്കാനായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. കൊൽക്കത്തയിൽ ആരംഭിച്ച മെസ്സിയുടെ ഇന്ത്യാ പര്യടനം സമാപിക്കുന്നതും ന്യൂഡൽഹിയിലാണ്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവയാണ് ഗോട്ട് ഇന്ത്യ ടൂർ 2025ന്റെ വേദികൾ.
Key Words : Narendra Modi, Lionel Messi

COMMENTS