ന്യൂഡൽഹി : ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് ആചാരപരമായ വരവേല്പ് നല്കി രാജ്യം. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് നട...
ന്യൂഡൽഹി : ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് ആചാരപരമായ വരവേല്പ് നല്കി രാജ്യം. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് പുടിനെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുടിന്‍ പുഷ്പാര്‍ച്ചന നടത്തി. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യന്‍ തര്‍ജ്ജുമ സമ്മാനിച്ചു. രണ്ടു നേതാക്കളും ചേര്‍ന്ന് ഇന്ന് വ്യവസായികളെ കാണും. വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം 9 മണിക്ക് പുടിന്‍ റഷ്യയിലേക്ക് മടങ്ങും.
അതേസമയം, ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് പുടിനെ മോദി അറിയിച്ചു. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിന്‍ മോദിയോട് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് സമാധാനത്തിനുള്ള നിര്‍ദ്ദേശം നരേന്ദ്ര മോദി പരസ്യമായി മുന്നോട്ടു വച്ചത്. സമാധാനം ലോക പുരോഗതിക്ക് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. പരിഹാരത്തിനുള്ള ശ്രമം താനും തുടരുന്നു എന്ന മറുപടിയാണ് പുടിന്‍ നല്കിയത്.
Key Words : Narendra Modi, Russian President Vladimir Putin, Bhagavad Gita


COMMENTS