കൊച്ചി : നടൻ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്...
കൊച്ചി : നടൻ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല.
നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മുട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു.
ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തില്ലെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തിരുന്നു.
Key Words : Mammootty, Voter's List, Local Body Election


COMMENTS