തിരുവനന്തപുരം : രാഹുലിനെ പുറത്താക്കാൻ ഏകകണ്ഠമായി ഇന്നലെ തീരുമാനമെടുത്തു, ഇന്ന് പ്രഖ്യാപിച്ചു എന്നേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശ...
തിരുവനന്തപുരം : രാഹുലിനെ പുറത്താക്കാൻ ഏകകണ്ഠമായി ഇന്നലെ തീരുമാനമെടുത്തു, ഇന്ന് പ്രഖ്യാപിച്ചു എന്നേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ പാർട്ടിയെക്കുറിച്ച് അഭിമാനമുണ്ടെന്നും ഗൗരവതരമായ പരാതി വന്നപ്പോൾ കുടപിടിച്ചു കൊടുക്കാൻ ശ്രമിക്കാതെ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
എ കെ ജി സെന്ററിൽ പൊടിപിടിച്ചും മാറാല പിടിച്ചും ഒരുപാട് പരാതികൾ കിടക്കുന്നുണ്ട്. ഇത് ഒരു മാതൃകയാക്കി പോലീസിന് ഫോർവേഡ് ചെയ്യണമെന്നും സതീശൻ വിമർശിച്ചു.
എംഎൽഎ സ്ഥാനത്ത് തുടരണമോയെന്ന് രാഹുൽ തന്നെ തീരുമാനിക്കട്ടെയെന്നും പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും എന്ത് തീരുമാനമെടുത്താലും തങ്ങൾക്ക് ഒരു വിരോധവുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
രാഹുലിനെതിരെ പരാതി ലഭിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. രാഹുലിനെതിരെ നടപടി എടുക്കണമെന്ന് സർക്കാരിന് താൽപര്യമുണ്ടായിരുന്നില്ല. പ്രശ്നം ലൈവായി നിർത്തണമെന്ന് മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ. സർക്കാരിന്റെ താല്പര്യം രാഷ്ട്രീയമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Key Words: Rahul Mamkoottathil, VD Satheesan


COMMENTS