കൊച്ചി: ഇടതുപക്ഷവും സർക്കാറും അതിജീവിതക്കൊപ്പമാണെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമക്യഷ്ണൻ പറഞ്ഞു. അതിജീവിതക്ക് നീതി ഉറപ്പിക്കാൻ സർക്കാർ അപ്പീ...
കൊച്ചി: ഇടതുപക്ഷവും സർക്കാറും അതിജീവിതക്കൊപ്പമാണെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമക്യഷ്ണൻ പറഞ്ഞു. അതിജീവിതക്ക് നീതി ഉറപ്പിക്കാൻ സർക്കാർ അപ്പീൽ പോകുമെന്നും എൽ ഡി എഫ് കൺവീനർ വ്യക്തമാക്കി. കാലിക്കറ്റ് പ്രസ്ക്ലബിൻ്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം കേരളീയ സമൂഹത്തിൽ വലിയ ചിന്തക്ക് വഴിവെച്ചതാണ് കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. നിലവിലെ കോടതി വിധി അവസാനത്തെ വിധിയല്ല. ഇക്കാര്യത്തിൽ യു ഡി എഫ് കൺവീനർ
അടൂർ പ്രകാശിൻ്റെ പരാമർശത്തിൽ അതിശയമില്ല രാഹുൽ മാങ്കൂട്ടത്തെ രക്ഷിക്കാൻ അവസാനം വരെ ശ്രമിച്ചവരാണ് കോൺഗ്രസ് നേതൃത്വം. കുറ്റകൃത്യങ്ങൾക്കെതിരായ ഉറച്ച നിലപാടുമായാണ് സർക്കാർ പോകുന്നത്. സ്ത്രീ സമൂഹത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പം സർക്കാർ മുന്നോട്ട് പോകുമെന്നും എൽ ഡി എഫ് കൺവീനർ വ്യക്തമാക്കി
പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് എന്നും ജനവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ദാരിദ്യം പൂർണമായി ഒഴിവാക്കാനുള്ള നടപടിക്രമങ്ങളുമായാണ് എൽ ഡിvഎഫ് മുന്നോട് പോകുന്നത്. അടുത്ത 5 വർഷം 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകും.
സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട് പോകും. വന്ദേ ഭാരത് വരുമ്പോൾ എന്തായിരുന്നു പ്രതിഷേധം എന്നാൽ യാത്ര ചെയ്യുന്ന ആർക്കെങ്കിലും വന്ദേ ഭാരതിനെ എതിർക്കാൻ കഴിയുമോ എന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു.
Key Words : LDF Convener TP Ramakrishnan, Dileep, Actress Assault Case

COMMENTS