KSRTC plastic water bottle issue
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് കുപ്പിവെള്ള വിവാദത്തില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി. മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി ബസ് ജീവനക്കാരെ രൂക്ഷമായ ഭാഷയില്‍ ശാസിച്ച സമയത്ത് ബസിനുള്ളില്‍ കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തി.
വിവരാവകാശ രേഖ പ്രകാരമാണ് ബസിലെ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞത്.
ബസിന് മുന്നിലെ ഗ്ലാസിന് സമീപം കുപ്പി കണ്ടതിനാണ് മന്ത്രി ജീവനക്കാരെ ശാസിച്ചത്. ഈ സംഭവം ഉണ്ടായതിന് രണ്ടു ദിവസത്തിന് ശേഷമാണ് ബസിനുള്ളില്‍ കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Keywords: KSRTC, Minister, Plastic bottle, Bus


COMMENTS