Notice issued to Arya Rajendran
തിരുവനന്തപുരം: ഡ്രൈവര്‍ യദുവിനെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ കെ.എം സച്ചിന്‍ ദേവിനും നോട്ടീസ് അയച്ച് കോടതി. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പ്രധാന പ്രതികളായ ഇവരെ ഒഴിവാക്കിയിരുന്നു.
ആര്യയുടെ സഹോദരനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ഇതിനെതിരെ യദു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇവര്‍ക്കു പുറമെ ആര്യയുടെ സഹോദരന്റെ ഭാര്യയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 21 ന് ഇവര്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
Keywords: Court, Notice, KSRTC driver, Police


COMMENTS