കോഴിക്കോട് : ഐക്യ ജനാധിപത്യ മുന്നണിയിൽ വരുമ്പോൾ പി.വി. അൻവർ സംയമനം കാണിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി. രാമചന്ദ്രൻ. കോഴി...
കോഴിക്കോട് : ഐക്യ ജനാധിപത്യ മുന്നണിയിൽ വരുമ്പോൾ പി.വി. അൻവർ സംയമനം കാണിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി. രാമചന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. യു.ഡി.എഫിനെ വഴിയമ്പലമായി കാണരുത്. മുന്നണിക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത് എന്നദ്ദേഹം പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യു.ഡി.എഫ് മാറരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Key Words : KPCC President Mullappally Ramachandran, PV Anwar


COMMENTS