ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തനിക്ക് മുൻപ് ഒരുപാട് മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളിവുഡ് നടി ഖുഷി മുഖർജി അവകാശപ്പെട്ട...
ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തനിക്ക് മുൻപ് ഒരുപാട് മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളിവുഡ് നടി ഖുഷി മുഖർജി അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ. ഇപ്പോൾ തങ്ങൾ തമ്മിൽ സംസാരമില്ലെന്നും ഖുഷി മുഖർജി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റ് ചെയ്യാൻ തനിക്ക് താൽപ്പര്യമില്ലെന്നും പല ക്രിക്കറ്റ് താരങ്ങളും തന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നടിയുടെ ഈ വെളിപ്പെടുത്തലുകളോട് സൂര്യകുമാർ യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സൂര്യകുമാർ യാദവ് തന്റെ ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പം തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തുന്ന തിരക്കിലായിരുന്നുവെന്ന് സമീപകാല ചിത്രങ്ങൾ വ്യക്തമാക്കുന്നു.
Key Words : Khushi Mukherjee , Suryakumar Yadav


COMMENTS