അടിക്കടി താസമസ്ഥലം മാറുന്ന രാഹുലിനെ കര്‍ണാടകയില്‍ നിന്നു കണ്ടെത്താനാവുന്നില്ല, വെറും കൈയോടെ കേരള പൊലീസ് മടങ്ങി

The attempt to arrest MLA Rahul Mankoottathil, who is absconding in a sexual assault case, has failed. SIT returned to the state after a search


സ്വന്തം ലേഖകന്‍

ബംഗളൂരൂ : ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിടികൂടാനുള്ള ശ്രമം വിഫലമായി. കര്‍ണാടകയില്‍ ദിവസങ്ങളോളം നീണ്ട തിരച്ചിലിസംസ്ഥാനത്തേക്ക് മടങ്ങി.

ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് ഒളിത്താവളം ഒരുക്കിയിരുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് കേരള പോലീസിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കര്‍ണാടകയിലെത്തിയത്. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും രാഹുലിനൊപ്പം ഒളിവില്‍ കഴിയുന്നുണ്ടെന്നും സൂചനകളുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ, തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ വനമേഖലയോട് അടുത്തുള്ള ഒരു വലിയ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച സൂചന. ഈ റിസോര്‍ട്ടിന് ഏകദേശം 3000 ഏക്കറോളം വിസ്തൃതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാഹുലിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന  വിവരവും പോലീസിന് ലഭിച്ചിരുന്നു. പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് താമസ സൗകര്യങ്ങളും മറ്റ് സഹായങ്ങളും ഒരുക്കിയത്.

ബാഗല്ലൂരിലെ ഈ റിസോര്‍ട്ടില്‍ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടുന്ന് മുങ്ങുകയായിരുന്നു. പോലീസ് സംഘം എത്തുമ്പോള്‍ സ്ഥലത്ത് രാഹുല്‍ ഉണ്ടായിരുന്നില്ല.

രാഹുല്‍ കര്‍ണാടകയിലെ സുള്ള്യ പോലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ തന്നെ തുടരുകയാണെന്നാണ് എസ്.ഐ.ടി.യുടെ വിലയിരുത്തല്‍. ഫോണിന്റെ അവസാന ലൊക്കേഷനും സുള്ള്യയില്‍ കാണിച്ചിരുന്നു. എന്നാല്‍ ഇത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. 

ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നീ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് രാഹുല്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കേസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍പ്പെടുന്നതല്ലെന്നും, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതിയുടെ തീരുമാനം വന്ന ശേഷമേ അറസ്റ്റ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരൂ.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കേരള ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച്, ഡിസംബര്‍ 15 വരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് പോലീസിന് നിര്‍ദ്ദേശം നല്‍കി. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഡിസംബര്‍ 15-ലേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കാരിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും, ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ യുവതി കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ വാദിച്ചത്. ആരോപണം ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ലെന്നും, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിക്കുന്നു.

തിരുവനന്തപുരം സെഷന്‍സ് കോടതി അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചതിന് പിന്നാലെ വന്ന ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കത്തിന് താല്‍ക്കാലികമായി തിരിച്ചടിയായി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് പിടിയില്‍പ്പെടാതെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുടെ അറിവോടെയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. രാഹുല്‍ എം.എല്‍.എ.യെ പാലക്കാട് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് ഒരു സിനിമാ നടി നല്‍കിയ ചുവന്ന പോളോ കാറാണ്. നടിയുമായി ഫോണില്‍ പോലീസ് ബന്ധപ്പെട്ടിരുന്നു. രാഹുല്‍ അടുത്ത സുഹൃത്താണെന്നാണ് നടി നല്‍കിയ മറുപടി. ഈ കാറില്‍ പൊള്ളാച്ചി വരെ എത്തിച്ചതിന് ശേഷം മറ്റൊരു കാറിലാണ് കോയമ്പത്തൂരിലേക്ക് പോയതെന്നാണ് വിവരം.

പാലക്കാട് നിന്ന് രാഹുല്‍ പോകുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫും ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. രാഹുലിനെ ബംഗളൂരുവില്‍ എത്തിക്കാന്‍ സഹായിച്ച കേസില്‍ സ്റ്റാഫായ ഫസലിനെയും ഡ്രൈവറായ ആല്‍വിനെയും പിന്നീട് പ്രതിചേര്‍ത്തിരുന്നു. 

രണ്ടാം ലൈംഗിക പീഡന പരാതിയില്‍, യൂത്ത് കോണ്‍ഗ്രസ് നേതാവായ ഫെന്നി നൈനാനെ പ്രതിചേര്‍ത്തിരുന്നു. പരാതിക്കാരിയായ യുവതിയെ രാഹുലിന്റെ അടുത്ത് എത്തിച്ചത് ഫെന്നിയാണെന്നാണ് മൊഴി.

കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള ഒരു അഭിഭാഷകയാണ് രാഹുലിന് സംരക്ഷണം ഒരുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവുജീവിതത്തിനിടെ പലതവണ മൊബൈല്‍ ഫോണുകളും കാറുകളും മാറ്റി ഉപയോഗിച്ചതും, ഓരോ ഒളിയിടത്തിലും മണിക്കൂറുകള്‍ മാത്രം ചെലവഴിച്ചതും പോലീസിന്റെ അന്വേഷണം ദുഷ്‌കരമാക്കി.

Summary: The attempt to arrest MLA Rahul Mankoottathil, who is absconding in a sexual assault case, has failed. The Kerala Police Special Investigation Team (SIT) returned to the state after a search that lasted for days in Karnataka, unable to take the MLA into custody.

The SIT of the Kerala Police arrived in Karnataka following secret information that the absconding Rahul Mankoottathil had established a hideout centered around a resort in the state. There are also indications that the second accused in the case and Rahul's friend, Joby Joseph, is also in hiding with Rahul.

The police had received information that Rahul Mankoottathil was hiding in a large resort located approximately 15 kilometers from Bengaluru's Electronic City, near the Tamil Nadu border and adjacent to a forest area in Karnataka. Reports suggest that this resort spans an area of about 3000 acres.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,595,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7271,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16871,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2420,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1133,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2064,
ltr
item
www.vyganews.com: അടിക്കടി താസമസ്ഥലം മാറുന്ന രാഹുലിനെ കര്‍ണാടകയില്‍ നിന്നു കണ്ടെത്താനാവുന്നില്ല, വെറും കൈയോടെ കേരള പൊലീസ് മടങ്ങി
അടിക്കടി താസമസ്ഥലം മാറുന്ന രാഹുലിനെ കര്‍ണാടകയില്‍ നിന്നു കണ്ടെത്താനാവുന്നില്ല, വെറും കൈയോടെ കേരള പൊലീസ് മടങ്ങി
The attempt to arrest MLA Rahul Mankoottathil, who is absconding in a sexual assault case, has failed. SIT returned to the state after a search
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhagI6qdY_RnWZKx_P99fOdw1D3vy105BHacF-cCsapGX3AmEWXBhYd_Ql3JEDi7yqnCFoPRgbAn-msxyPQlUe4GEkW6zcgl-TVfgNawfBX3ZcMAcG0a0UQZX2wZmAE5qZPeU7Gca5rvNEZPTqZSdyvSxFw82nNcu0aVb1yeDme8iEDiKjGWWcDm6mXT7E/s320/Rahul%20Mankoottathil.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhagI6qdY_RnWZKx_P99fOdw1D3vy105BHacF-cCsapGX3AmEWXBhYd_Ql3JEDi7yqnCFoPRgbAn-msxyPQlUe4GEkW6zcgl-TVfgNawfBX3ZcMAcG0a0UQZX2wZmAE5qZPeU7Gca5rvNEZPTqZSdyvSxFw82nNcu0aVb1yeDme8iEDiKjGWWcDm6mXT7E/s72-c/Rahul%20Mankoottathil.jpg
www.vyganews.com
https://www.vyganews.com/2025/12/kerala-police-special-investigation.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/kerala-police-special-investigation.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy