കാര്‍ത്തി നായകനാകുന്ന 'വാ വാത്തിയാര്‍' ട്രെയിലര്‍ എത്തി. നളന്‍ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി ഷെട്ടി നായികയായി അഭിനയ...
കാര്‍ത്തി നായകനാകുന്ന 'വാ വാത്തിയാര്‍' ട്രെയിലര്‍ എത്തി. നളന്‍ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി ഷെട്ടി നായികയായി അഭിനയിക്കുന്നു.
സത്യരാജ്, ആനന്ദ് രാജ്, രാജ്കിരണ്‍, കരുണാകരന്‍, ജി.എം. സുന്ദര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൂര്യയുടെ 'കങ്കുവ' എന്ന ചിത്രം നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്. സംഗീതം സന്തോഷ് നാരായണന്‍.
'കാതലും കടന്തു പോവും' എന്ന ചിത്രം കഴിഞ്ഞ് എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നളന്‍ കുമാരസാമി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തില്‍ കടുത്ത എംജിആര്‍ ആരാധകനായിട്ടാണ് കാര്‍ത്തി എത്തുന്നത്. എംജിആറിനെ തമിഴ്‌നാട്ടില്‍ ആരാധനയോടെ വിളിക്കുന്ന പേരുകളില്‍ ഒന്നാണ് 'വാത്തിയാര്‍'.
Key Words : Vaa Vaathiyaar, Karthi, Krithi Shetty


COMMENTS