തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരന്‍. ഇത്രയധികം രാ...
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരന്‍. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാള്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല.
എതിരാളികള്‍ക്ക് അടിക്കാന്‍ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കണ്‍വീനറുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ പ്രകാശിനെതിരെ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഒരു മുഖമായ അടൂര്‍ പ്രകാശില്‍ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പില്‍ ഇത് ജനം ചര്‍ച്ചചെയ്യുമെന്നും ശിവന്‍കുട്ടി തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന പ്രത്യാശയും ശിവന്‍കുട്ടി പ്രകടിപ്പിച്ചു.
Key Words : K Muraleedharan, UDF Convener Adoor Prakash, Actress Attack Case


COMMENTS