തിരുവനന്തപുരം : ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് സി.പി.ഐ.എം ...
തിരുവനന്തപുരം : ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
ഗാന്ധിജിയുടെ ചിത്രം നോട്ടുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായെന്നും, അർഷ ഭാരത സംസ്‌കൃതിയുടെ ഒന്നോ രണ്ടോ ചിഹ്നങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം ആരോപിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗർ ആൻഡ് ആജീവിക മിഷൻ' (VB-G RAM G) എന്നാക്കിയതിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
അങ്ങനെ നീക്കം ചെയ്താല്‍ അതിനുശേഷം ഉള്ള മോദിയുടെ ചായ സല്‍ക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ കരുതേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റുന്നതിനെക്കുറിച്ച് ആർ.ബി.ഐ ഇതുവരെ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. നിലവിലുള്ള 'മഹാത്മാഗാന്ധി സീരീസ്' നോട്ടുകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് 2025 നവംബറിലും ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
Key Words : John Brittas MP, Mahatma Gandhi, Indian currency


COMMENTS