കൊച്ചി : അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന്...
കൊച്ചി : അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. കൊലക്കേസ് പ്രതികൾ, മയക്കുമരുന്ന് സംഘത്തിൽ പെട്ട പ്രതികൾ, എന്നിവർക്ക് ജയിൽ ചട്ടങ്ങൾ കാറ്റി പറത്തി കൊണ്ട് വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരടക്കമുള്ളവരിൽ നിന്ന് ഡി.ഐ.ജി. കൈക്കൂലി വാങ്ങിയതായി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) കണ്ടെത്തി.
ഒരു മാസത്തിനിടെ വിനോദ് കുമാറിന്റെ അക്കൗണ്ടിലേക്ക് 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40.8 ലക്ഷം രൂപയും എത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് മിക്കവാറും ഇടപാടുകൾ നടന്നത്.
വിജിലൻസ് ഡയറക്ടറുടെ ശുപാർശയെത്തുടർന്ന് ആഭ്യന്തര വകുപ്പാണ് സസ്പെൻഷൻ ഉത്തരവിട്ടത്. വിയ്യൂർ ജയിലിൽ സൂപ്രണ്ടായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ മറ്റ് പുതിയ കേസുകളും ഇദ്ദേഹത്തിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് ഇദ്ദേഹത്തിനെതിരെ ഈ നടപടി ഉണ്ടായിരിക്കുന്നത്.
Key Words : Jail DIG MK Vinod Kumar, Corruption Case


COMMENTS