ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപകമായ തടസ്സങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ.) പീറ്റർ...
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ വ്യാപകമായ തടസ്സങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ.) പീറ്റർ എൽബേഴ്‌സിനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) വിളിച്ചുവരുത്തി. യാത്രാ തടസ്സങ്ങളെക്കുറിച്ച് ഒരു സമ്പൂർണ്ണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനാണ് എൽബേഴ്‌സിനോട് നിർദ്ദേശം നൽകിയിട്ടുള്ളത്.
ജീവനക്കാരുടെ കുറവ്, ടിക്കറ്റ് റദ്ദാക്കലുകൾ, റീഫണ്ട് നൽകുന്നതിലെ കാലതാമസം, സർക്കാർ നടപടികൾ തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് ഇൻഡിഗോ സി.ഇ.ഒ.യെ ഡി.ജി.സി.എ. വിളിച്ചുവരുത്തിയത്. വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ, പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും നിയമന പദ്ധതികൾ, യാത്രക്കാർക്കുള്ള റീഫണ്ട്, നഷ്ടപ്പെട്ട ബാഗേജുകൾ തിരിച്ചെത്തിക്കൽ, സമയബന്ധിതമായ ആശയവിനിമയം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
Key Words : IndiGo Crisis, DGCA, CEO Peter Elbers


COMMENTS