ന്യൂഡൽഹി : ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാര്‍. ദില്ലിയില്‍ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്...
ന്യൂഡൽഹി : ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാര്‍. ദില്ലിയില്‍ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സര്‍വീസുകളും റദ്ദാക്കി. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയതെന്നാണ് വിവരം.
ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതില്‍ വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധം. യഥാര്‍ത്ഥ കാരണം എന്തെന്ന് അധികൃതര്‍ വെളിപ്പെടുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം രാജ്യത്തുണ്ടായ വിമാന സര്‍വീസ് പ്രതിസന്ധി, കേന്ദ്രസര്‍ക്കാറിന്റെ കുത്തക വല്‍ക്കരണത്തിന്റെ ഫലമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വിമര്‍ശിച്ചു.
Key Words : IndiGo Flight Delay, Passengers protest


COMMENTS