മുംബയ് : 2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ നിയമിച്ചു. മോശം ഫോമിന...
മുംബയ് : 2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ നിയമിച്ചു. മോശം ഫോമിനെത്തുടര്‍ന്ന് സ്റ്റാര്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിന് ടീമില്‍ ഇടം ലഭിച്ചില്ല. 2025-ലെ ഏഷ്യാ കപ്പില്‍ ഗില്‍ ആയിരുന്നു വൈസ് ക്യാപ്റ്റന്‍. ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇഷാന്‍ കിഷന്‍ 15 അംഗ ടീമില്‍ തിരിച്ചെത്തി.
ഇഷാന്‍ കിഷനൊപ്പം റിങ്കു സിംഗും ടി20 ടീമിലേക്ക് തിരിച്ചെത്തി. ശുഭ്മാന്‍ ഗില്ലിനെ കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല.
ടീം കോമ്പിനേഷന്‍ പരിഗണിച്ചാണ് ഗില്ലിനെ ഒഴിവാക്കിയതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയത്.
ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്. ഡിഫന്‍ഡിംഗ് ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ്. പാകിസ്ഥാന്‍, യുഎസ്എ, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ആദ്യ മത്സരം: ഫെബ്രുവരി 7-ന് മുംബൈയില്‍ യുഎസ്എ-ക്കെതിരെ.
ഇന്ത്യ-പാക് പോരാട്ടം: ഫെബ്രുവരി 15-ന് കൊളംബോയില്‍.
ഇന്ത്യന്‍ സ്‌ക്വാഡ്:
സൂര്യകുമാര്‍ യാദവ് (ക്യാപ്ടന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്ടന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).
Key Words : Indian Team, T20 World Cup, Suryakumar Yadhav, Captain, Sanju Samson,Subhman Gill


COMMENTS