ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. വിരാട് കോലിയുടേയും 102 (93), ഋതുരാജ് ഗെയ്ക് വാദിന്റേയും 105 ...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. വിരാട് കോലിയുടേയും 102 (93), ഋതുരാജ് ഗെയ്ക് വാദിന്റേയും 105 (83) സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണെടുത്തത്. വിരാട് കോലിയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 90 പന്തുകളിൽനിന്നാണ് കോലി സെഞ്ചറിയിലെത്തിയത്.
ക്യാപ്റ്റൻ കെ എൽ രാഹുൽ അവസാന ഓവറിൽ നടത്തിയ കൂറ്റൻ അടികളാണ് സ്കോർ 350 കടത്തിയത്. രാഹുൽ 43 പന്തിൽ 66 റൺസെടുത്ത് പുറത്താകാതെ നിന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് 359 റൺസ് വിജയലക്ഷ്യം.
ഗെയ്ക്‌വാദും കോലിയും കൈകോർത്തതോടെ ഇന്ത്യൻ സ്കോർ 200 ഉം കടന്നുമുന്നേറി. ഇരുവരും ചേര്‍ന്ന് 195 റൺസ് ബാറ്റിങ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി പടുത്തുയർത്തിയത്. സ്കോർ 257ൽ നിൽക്കെ ഋതുരാജും 284ൽ കോലിയും പുറത്തായി. പിന്നാലെയിറങ്ങിയ വാഷിങ്ടൻ സുന്ദർ തിളങ്ങാൻ സാധിക്കാതെ മടങ്ങി. കെ.എൽ. രാഹുൽ അനായാസം തകർത്തുകളിച്ചതോടെ ഇന്ത്യ 300 പിന്നിട്ടു. 24 റൺസടിച്ച രവീന്ദ്ര ജഡേജയും പുറത്താകാതെനിന്നു.
Key Words : South Africa, One day Match, Virat Kohli


COMMENTS