ന്യൂഡൽഹി : ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വര്‍ഷ...
ന്യൂഡൽഹി : ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വര്‍ഷാവസാന അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 4.18 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2026 ഓടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.51 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ല്‍ ബ്രിട്ടനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യ മൂന്ന് വര്‍ഷത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. 2030 ഓടെ 7.3 ട്രില്യണ്‍ ഡോളര്‍ ജിഡിപി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വികസിത രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. ലോകബാങ്കിന്റെ 2024 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി വെറും 2,694 ഡോളറാണ്. ഇത് ജപ്പാന്റെ (32,487 ഡോളര്‍) 12 മടങ്ങും ജര്‍മ്മനിയുടെ (56,103 ഡോളര്‍) 20 മടങ്ങും താഴെയാണ്. ജനസംഖ്യയിലെ വര്‍ദ്ധനവാണ് ഈ വലിയ വ്യത്യാസത്തിന് പ്രധാന കാരണം.
Key Words : India, Japan, Largest Economy


COMMENTS