തിരുവനന്തപുരം : കേരളത്തിൽ തെരഞ്ഞെടുപ്പ് വന്നാൽ ഇ ഡിയും വരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇ ഡി വരും, കുറച്ച് ബഹളമുണ്ടാക്കി ...
തിരുവനന്തപുരം : കേരളത്തിൽ തെരഞ്ഞെടുപ്പ് വന്നാൽ ഇ ഡിയും വരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇ ഡി വരും, കുറച്ച് ബഹളമുണ്ടാക്കി പോകും. ഇ ഡി ഇപ്പോൾ തമാശയായി മാറി.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് അനുകൂല കാറ്റിനെ ഇ ഡി എന്ന പാഴ്മുറം കൊണ്ട് തടയാൻ കോൺഗ്രസിനും ബി ജെ പിക്കും കഴിയില്ല. എൽ ഡി എഫിന്റെ മൂന്നാമൂഴത്തിനുള്ള നാന്ദിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഇ ഡിയെ ഡൽഹിയിൽ എതിർക്കുകയും കേരളത്തിൽ അനുകൂലിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ ഗതികേട്. ബി ജെ പി-കോൺഗ്രസ് കൂട്ടുകെട്ടിനെ കേരളം തോൽപിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എമ്മും സി പി ഐയും വലിയ ഐക്യത്തോടെയാണ് പോകുന്നത്. ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചത് ആരായാലും ശിക്ഷിക്കപ്പെടും. ദൈവത്തിന്റെ സ്വത്ത് ദൈവത്തിന്‍റേത് മാത്രമാണ്. അത് കയ്യിട്ടുവാരാൻ ആർക്കും അവകാശമില്ല. എസ് ഐ ടി കുറ്റക്കാരായി കണ്ടെത്തുന്നത് ഏത് പാർട്ടിക്കാരായാലും ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം.
Key Words :Kerala Election, Binoy Vishwam, ED

COMMENTS