കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസ...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത് അവർക്കും ബോധ്യമുള്ളതാണ്. പൂർണമായും അവർക്കു നീതി കിട്ടണം എന്നതാണ് സർക്കാരിന്റെ ആവശ്യം’’ – അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിതക്ക് പിന്തുണ ആവർത്തിച്ച് എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സിപിഐഎം ഇതുവരെയും തുടർന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. സംസ്ഥാന സർക്കാറും അതിജീവിതക്കൊപ്പമാണ് നിലകൊണ്ടത്. സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
Key Words :P Rajeev, Actor Dileep


COMMENTS