High court cancels Elappully brewery permit
കൊച്ചി: എലപ്പുള്ളി ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ബ്രൂവറിക്ക് സര്‍ക്കാര്‍ നല്‍കിയ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പാരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം ആലോചിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം സ്ഥലത്ത് ബ്രൂവറി വരുന്നതിനെതിരെ മലിനീകരണ പ്രശ്‌നം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി പ്രദേശവാസികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
2008 ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാന്‍ പോകുന്നതെന്നു കാട്ടി പ്രതിപക്ഷവും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സര്‍ക്കാര്‍ ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്.
Keywords: High court, Elappully brewery permit, Cancel, Government



COMMENTS