ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി. 12 വിമാന സർവീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ വിമ...
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി. 12 വിമാന സർവീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ വിമാന സർവീസുകളിൽ കൊച്ചി - ചെന്നൈ വിമാനവും ഉൾപ്പെടുന്നു. മോശം കാലാവസ്ഥ തുടരുന്നതിനാൽ അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 10 വിമാനങ്ങൾ വൈകി. അതേസമയം, കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്.
ഇൻഡിഗോയുടെ കൊച്ചിയിലേക്കും തിരിച്ചുമുള്ള സർവീസ് റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള വിമാനം റദ്ദാക്കിയതോടെ നിരവധി യാത്രക്കാരെ ബാധിച്ചു. ഗുവാഹത്തി, ഭുവനേശ്വർ, ജയ്പൂർ, മുംബൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ വരവും പുറപ്പെടലും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ റദ്ദാക്കിയതായി അറിയിച്ചു. മറ്റ് പ്രശ്നങ്ങൾ' കാരണമാണ് സർവീസ് റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.
Key Words : Heavy Rain, Tamil Nadu, Flight Delay

COMMENTS