പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭാഗേൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി...
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭാഗേൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ രാമനാരായണിനെ മർദിച്ച കൂട്ടത്തിലുള്ളവരാണെന്നു പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പൊലീസിന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. പുതിയ അന്വേഷണ സംഘം ഇന്നലെ സ്ഥലത്തെത്തി സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ മൊഴിയെടുത്തു. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ അറസ്റ്റിലായവർക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ട്. അഞ്ചുപേരാണ് അറസ്റ്റിലുള്ളത്.
മർദനത്തിൽ ഉൾപ്പെട്ടവരിൽ ചിലർ തമിഴ്നാട്ടിലേക്ക് കടന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടക്കുകയാണ്.
Key Words : Walayar mob lynching, Arrest


COMMENTS