G.P Kunjabdulla about his viral song
കോട്ടയം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്തിറക്കി സമൂഹ മാധ്യമങ്ങളില്‍ തരംഗമായ `പോറ്റിയേ കേറ്റിയേ' എന്ന ഗാനത്തിന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗം വൈറലായതോടെ സര്‍ക്കാര്‍ ഇതിനെതിരെ തിരിയുകയും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കേസെടുത്താലും കുഴപ്പമില്ല നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി തന്റെ അടുത്ത ഗാനം പുറത്തിറങ്ങുമെന്നു പറയുകയാണ് ഗാനരചയിതാവ് ജി.പി കുഞ്ഞബ്ദുള്ള.
കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസു തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എഴുതുന്ന കത്താണ് ഉള്ളടക്കം. `ഞങ്ങളെല്ലാം ജയിലിലാണ്, നിങ്ങള്‍ തോറ്റെന്ന് അറിഞ്ഞു' എന്ന രീതിയിലാണ് പാട്ട്.
അതേസമയം തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ ആശങ്കയില്ലെന്നും കേസ് തന്റെ പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും പ്രവാസിയും കോണ്‍ഗ്രസുകാരനുമായ ജി.പി കുഞ്ഞബ്ദുള്ള പറഞ്ഞു.
Keywords: Pottiya Kettiye..., Viral song, G.P Kunjabdulla, Case



COMMENTS