Government withdraw case against viral song
തിരുവനന്തപുരം: വൈറല്‍ പാട്ട് `പോറ്റിയെ കേറ്റിയേ' വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്. പാട്ടില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ കേസെടുക്കേണ്ടെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം പാട്ട് നീക്കണമെന്ന് മെറ്റയോടും യുട്യൂബിനോടും പൊലീസ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
മാത്രമല്ല കോടതി നിര്‍ദ്ദേശമില്ലാതെ പാട്ട് നീക്കം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മെറ്റയ്ക്ക് കത്തും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍.
Keywords: Pottiye kettiye song, Government, Withdraw, Police


COMMENTS