Government will soon file appeal against the verdict in actress attacked case
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഡി.ജി.പിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
കേസില്‍ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് മാത്രമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. ബാക്കിയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു.
കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപടക്കമുള്ള മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്.
Keywords: Actress attacked case. Verdict, Government, Appeal, Soon


COMMENTS