Gold rate today in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നും സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായി. പവന് 280 രൂപയുടെയും ഗ്രാമിന് 35 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,01880 രൂപയും ഗ്രാമിന് 12,735 രൂപയുമായി.
ചൊവ്വാഴ്ചയാണ് സ്വര്‍ണ്ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നര ലക്ഷം രൂപയ്ക്ക് അടുത്ത് നല്‍കണം.
യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കാരണമായത്. ചൈന സ്വര്‍ണം വാങ്ങി കൂട്ടുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്താന്‍ ഒരു പ്രധാന കാരണമാണ്.
Keywords: Gold rate, Increase. Kerala, Today


COMMENTS