Gold rate in Kerala today
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 98,800 രൂപയും ഗ്രാമിന് 12,350 രൂപയുമായി. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ 1.15 ലക്ഷം രൂപയോളമാകും.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണവിലയിലും വര്‍ദ്ധനവുണ്ടായി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 10,215 രൂപയായി. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയാണുള്ളത്. .
അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും സ്വര്‍ണ്ണ വിലയെ ബാധിക്കുന്നത്.
Keywords: Gold rate, Increase, Kerala, Today


COMMENTS