തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പിടിയിലായ പ്രതികളെ സി പി എമ്മിന് ഭയമാണെന്ന് രമേശ് ചെന്നിത്തല. പ്രതികൾക്കെതിരെ നടപടി എടുക്കാത്തത്...
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പിടിയിലായ പ്രതികളെ സി പി എമ്മിന് ഭയമാണെന്ന് രമേശ് ചെന്നിത്തല. പ്രതികൾക്കെതിരെ നടപടി എടുക്കാത്തത് ദുരൂഹമാണെന്നും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിലെ യഥാർത്ഥ പ്രതികൾ സ്വൈര്യവിഹാരം നടത്തുകയാണ്. സ്വർണക്കൊള്ളയ്ക്കും പ്രതികൾക്കും രാഷ്ട്രീയ സംരക്ഷണമുണ്ട്. തൊണ്ടിമുതൽ എവിടെ പോയെന്ന് പോലും അറിയില്ല. യു ഡി എഫിൽ ചേരാനുള്ള തീരുമാനത്തിൽ നിന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ പിന്മാറിയതിന്റെ കാരണം അറിയില്ല. തന്നെ നേരിൽകണ്ട് മുന്നണിയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ല. രാഷ്ട്രീയമായി അത് ശരിയല്ല. അവർ നിലവിൽ മറ്റൊരു മുന്നണിയിലാണ്. അവർക്ക് താല്പര്യമുണ്ടെങ്കിൽ അപ്പോൾ ആലോചിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Key Words : Sabarimala Gold Theft case, Ramesh Chennithala, CPM

COMMENTS