ന്യൂഡൽഹി: ഗോവയിലെ നിശാക്ലബ് തീപിടിത്തക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉടമകളായ ലുത്ര സഹോദരന്മാർ തായ്ലൻഡിൽ പിടിയിലായതായി റിപ്പോർട്ട്. എന്നാ...
ന്യൂഡൽഹി: ഗോവയിലെ നിശാക്ലബ് തീപിടിത്തക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉടമകളായ ലുത്ര സഹോദരന്മാർ തായ്ലൻഡിൽ പിടിയിലായതായി റിപ്പോർട്ട്. എന്നാൽ, തങ്ങളെ മാധ്യമങ്ങളിൽ 'തെറ്റായി ചിത്രീകരിക്കുന്നുവെന്നാരോപണവുമായി രംഗത്ത്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്നും അവർ അറിയിച്ചു.
തങ്ങളുടെ നിയമസംഘം പുറത്തുവിട്ട പ്രസ്താവനയിൽ, ഗൗരവ് ലുത്രയും സൗരഭ് ലുത്രയും "നിയമം അനുസരിക്കുന്ന പൗരന്മാരാണ്" എന്നും "നിയമനടപടികളിൽ നിന്ന് ഒളിച്ചോടാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഞങ്ങൾ, ഗൗരവ് ലുത്രയും സൗരഭ് ലുത്രയും, 11.12.2025-ന് ഇന്ത്യയിൽ എത്തി പോലീസ് അധികാരികൾക്കും രാജ്യത്തെ നീതി ന്യായ വ്യവസ്ഥയ്ക്കും മുന്നിൽ കീഴടങ്ങും. പോലീസ് അധികാരികളുമായി സഹകരിക്കാമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു- പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Key Words : Goa nightclub fire, Luthra Brothers, Thailand

COMMENTS