മുന്‍ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

Senior Congress leader, former Union Home Minister, and Lok Sabha Speaker Shivraj Patil (90) has passed away. He died at his residence in Latur


മുംബയ് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

നാല് പതിറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 1991 മുതല്‍ 1996 വരെ പത്താം ലോക്സഭയുടെ സ്പീക്കറായി സേവനമനുഷ്ഠിച്ചു. 2004 മുതല്‍ 2008 വരെ ഒന്നാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ പ്രതിരോധം, വാണിജ്യം, ശാസ്ത്ര സാങ്കേതിക വിദ്യ, ആണവോര്‍ജം, ഇലക്ട്രോണിക്‌സ്, ബഹിരാകാശം ഉള്‍പ്പെടെയുള്ള നിരവധി പ്രധാന വകുപ്പുകളുടെ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴ് തവണയാണ് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവര്‍ണറായും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1972-ല്‍ മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

2008 നവംബര്‍ 26-ന് മുംബയില്‍ നടന്ന ഭീകരാക്രമണ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലായിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് 2008 നവംബര്‍ 30-ന് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചു.

മുതിര്‍ന്ന നേതാവിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Summary: Senior Congress leader, former Union Home Minister, and Lok Sabha Speaker Shivraj Patil (90) has passed away. He died at his residence in Latur, Maharashtra, while undergoing treatment for age-related ailments.

Long Public Service: He was a prominent figure in Indian politics for over four decades.He served as the Speaker of the 10th Lok Sabha from 1991 to 1996. He was the Union Home Minister in the first UPA government from 2004 to 2008. 

 He served as Minister of State for various important portfolios, including Defence, Commerce, Science and Technology, Atomic Energy, Electronics, and Space in the Cabinets of Indira Gandhi and Rajiv Gandhi.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,636,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7412,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17270,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2475,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,369,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,873,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1169,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2201,
ltr
item
www.vyganews.com: മുന്‍ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു
Senior Congress leader, former Union Home Minister, and Lok Sabha Speaker Shivraj Patil (90) has passed away. He died at his residence in Latur
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgC7AT1VS-KRLmQZZwecSHecyF7x_BbUbfuAxjTuuCsg_Nd5d83QbsWo5wMQBKNhA31HXCIILYYsBD2IFshxnyPxXWzK_CzXr80Ojif-b96D3Vbm7isaak3Pd05BOepyY5KyzSqSOEYeez64_AH6tUzR9glihs9t5ZhEeGOvgo6sCKW5nM5_fKnGm4zakQ/s320/shivraj%20patil.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgC7AT1VS-KRLmQZZwecSHecyF7x_BbUbfuAxjTuuCsg_Nd5d83QbsWo5wMQBKNhA31HXCIILYYsBD2IFshxnyPxXWzK_CzXr80Ojif-b96D3Vbm7isaak3Pd05BOepyY5KyzSqSOEYeez64_AH6tUzR9glihs9t5ZhEeGOvgo6sCKW5nM5_fKnGm4zakQ/s72-c/shivraj%20patil.jpg
www.vyganews.com
https://www.vyganews.com/2025/12/former-union-minister-shivraj-patil.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/former-union-minister-shivraj-patil.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy