Former MLA P.M Mathew passed away
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവും കടുത്തുരുത്തി മുന്‍ എം.എല്‍.എയുമായ പി.എം മാത്യു (75) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ നടക്കും.
1991 മുതല്‍ 96 വരെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു. നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ഒഡിഇപിസി ചെയര്‍മാന്‍, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍, കേരള യൂണിവേഴ്‌സിറ്റി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: P.M Mathew, Ex MLA, Passed away


COMMENTS