ന്യൂഡൽഹി : സിറിയയിലെ പല്മിറ പട്ടണത്തിൽ യുഎസ്, സിറിയൻ സൈനികർക്ക് നേരെ വെടിയുതിർത്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിറ...
ന്യൂഡൽഹി : സിറിയയിലെ പല്മിറ പട്ടണത്തിൽ യുഎസ്, സിറിയൻ സൈനികർക്ക് നേരെ വെടിയുതിർത്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ചയാണ് യുഎസ്, സിറിയൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ഈ വെടിവെയ്പ്പിൽ രണ്ട് യുഎസ് ആർമി സൈനികരും ഒരു സാധാരണ പൗരനായ പരിഭാഷകനും കൊല്ലപ്പെട്ടു. അക്രമി പിന്നീട് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിനോട് (ഐഎസ്) അനുഭാവം പുലർത്തുന്ന സിറിയൻ സുരക്ഷാ സേനാംഗമാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് പരിക്കേറ്റതായി യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ട് സിറിയൻ സർവീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.
ഐഎസിനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുമായി സിറിയ രാഷ്ട്രീയ സഹകരണ കരാർ ഒപ്പിട്ട് ഒരു മാസം തികയും മുമ്പാണ് ഈ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്.
Key Words : Syria,US Troops, Syrian Troops, Shooting


COMMENTS