The first phase of polling for the local self-government institutions election began at 7 AM. Long queues of voters have been visible in most places
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. മിക്കയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരകള്‍ രാവിലെ മുതല്‍ തന്നെ ദൃശ്യമാണ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ് സമയം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഈ ഘട്ടത്തില്‍ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചു.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടെടുപ്പ് ഡിസംബര്‍ 11-ന് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13-നാണ് നിശ്ചയിച്ചിരിക്കുന്നത്.
Summary: The first phase of polling for the local self-government institutions election began at 7 AM. Long queues of voters have been visible in most places since the morning. The polling time is from 7 AM to 6 PM.
The districts voting in the first phase are Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, and Ernakulam. Polling is being held for 595 local bodies in this phase.
Polling has been postponed in Vizhinjam ward of the Thiruvananthapuram Corporation and Onakkoor ward of the Pampakkuda Grama Panchayat in Ernakulam district, following the death of candidates.
Polling in the districts of Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod will take place on December 11. The counting of votes is scheduled for December 13.


COMMENTS