ന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) സമയപരിധി നീട്ടി തിരഞ്ഞ...
ന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും എസ്‌ഐആർ സമയപരിധിയാണ് നീട്ടിയത്.
എട്ടു സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം, കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നേരത്തെ നീട്ടിയിരുന്നു. കേരളത്തിലെ കരട് പട്ടിക ഡിസംബർ 23 ന് പ്രസിദ്ധീകരിക്കും. ആറു സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലാണ്' സമയക്രമം പരിഷ്കരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയുമം വോട്ടർമാർക്ക് ഫോമുകൾ സമർപ്പിക്കാൻ ഡിസംബർ 14 വരെ സമയമുണ്ട്. ഡിസംബർ 19 നാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുക. ഡിസംബർ 18 വരെയാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ സമയപരിധി നീട്ടിയിരിക്കുന്നത്. ഡിസംബർ 23 ന് ആയിരിക്കും ഇവിടങ്ങളിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുക.
Key Words : Election Commission, SIR


COMMENTS